അച്ഛൻ കഴിഞ്ഞാൽ താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ ആണ് ദുല്‍ഖര്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. അച്ഛന് അല്ലാതെ ഏറ്റവും പ്രിയപ്പെട്ട ഒരു നടന് ആര് എന്നായിരുന്നു ചോദ്യം.
വളരെ ബുദ്ധിമുട്ടാണ് അത് തെരഞ്ഞെടുക്കാന്‍ എന്നായിരുന്നു ദുല്‍ഖറിന്റെ ആദ്യ മറുപടി. അത് അന്തര്‍ദേശീയ സിനിമയില്‍ നിന്നോ എവിടെ നിന്നോ ആവാമെന്ന് അഭിമുഖകാരന്റെ മറുപടി വന്നതോടെ രണ്ട് ഹോളിവുഡ് അഭിനേതാക്കളുടെ പേരുകള്‍ പറയുകയായിരുന്നു താരം. ബ്രാഡ് പിറ്റ്, മാത്യു മകോണഹേ എന്നീ പേരുകളാണ് ദുല്‍ഖര്‍ പറഞ്ഞത്.
“ബ്രാഡ് പിറ്റ്. വളരെ കൂള്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് നമ്മള് പലപ്പോഴും പറയാറ്. പക്ഷേ അദ്ദേഹം ഗംഭീര വര്‍ക്ക് ആണ് ചെയ്യുന്നത്. മാത്യു മകോണഹേയാണ് മറ്റൊരാള്‍. ഞാന്‍ ഗ്രീന്‍ലൈറ്റ്സ് എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വ്യത്യസ്തനാണ് അദ്ദേഹം. ജീവിതാനുഭവങ്ങള്‍ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയും അത് പ്രകടനങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന നടന് എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക