കൊച്ചി: കളമശേരി മെഡിക്കൽ കോളേജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി അടക്കമുളള അസ്ഥി ഭാഗങ്ങൾ കണ്ടെത്തി. കാളംകുളം റോഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ വിഴിഞ്ഞം പയറ്റുവിള സ്വദേശിയുടെ അസ്ഥിഭാഗങ്ങളാണെന്ന സംശയത്തിലാണ് പൊലീസ്. മരത്തില്‍ നിന്ന് മൃതദേഹം അഴുകി താഴേക്ക് വീഴുകയായിരുന്നു. അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്. പയറ്റുവിളയിലെ ഒരു കടയുടെ പേരുളള കുറിപ്പും വസ്ത്രങ്ങളും മൊബൈൽ ചാർജറുമാണ് ബാഗിലുണ്ടായിരുന്നത്.
രാവിലെ മരം മുറിക്കാനെത്തിയവർ അസ്ഥി കണ്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക