കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ ചോദ്യം ചെയ്യലിനായി നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യംചെയ്യലിനെത്തുന്നതിന് സമയം നീട്ടി ചോദിച്ച സുധാകരൻ, ചൊവ്വാഴ്ച ഹാജരാകാമെന്നാണ് എൻഫോഴ്സ്മെന്റിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡിയുടെ തീരുമാനം പിന്നീട് അറിയിക്കും.
അതേ സമയം, മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്തു. ഉച്ചയോടെയാണ് എസ്. സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിന്മേലാണ് നടപടി എടുത്തത്. മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജിയുടെ മൊഴിയിൽ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക