തൊഴിലുറപ്പ് പദ്ധതിയിൽ 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയായ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നൽകുമെന്ന്ധനമന്ത്രി കെ എൻ ബാലഗോപാൽ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ 4.6 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്തയായി ആയിരം രൂപ ലഭിക്കും. 46 കോടി രൂപയാണ് ഇതിനായി ധനവകുപ്പ് അനുവദിച്ചത്.
കഴിഞ്ഞ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് നൽകിയ അതേ ബോണസും ഉത്സവബത്തയും ഇക്കുറിയും നൽകുമെന്ന് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി ആയിരം രൂപ നൽകും. സർക്കാർ ജീവനക്കാർ ആവശ്യപ്പെടുന്ന പക്ഷം ഓണം മുൻകൂറായി ഇരുപതിനായിരം രൂപ അനുവദിക്കും എന്നും ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്തയ്യായി 2750 രൂപയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക