കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചരക്കു കയറ്റുമതിക്കു മാത്രമായി പ്രത്യേക വിമാന സർവീസ് . കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ കാർഗോ സർവീസ് നടത്തുന്നത്.
18 ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുന്ന ബോയിങ് 737–700 വിമാനമാണ് ഉപയോഗിക്കുന്നത്. നാളെ രാത്രി 8നു ദോഹയിലേക്കും സർവീസുണ്ട്.
ഗൾഫ് മലയാളികൾക്ക് ഓണാഘോഷത്തിനുള്ള പച്ചക്കറികൾ, പൂക്കൾ, വാഴയിലകൾ തുടങ്ങിയവയുമായി 23 മുതൽ 27വരെ തുടർച്ചയായി ചരക്കുവിമാനങ്ങൾ പറക്കും. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 2 സർവീസുകളാകും നടത്തുക. കൂടുതൽ ചരക്ക് ലഭിക്കുകയാണെങ്കിൽ എണ്ണം കൂട്ടുമെന്ന് ദ്രാവിഡൻ ഏവിയേഷൻ സർവീസസ് മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക