നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഫലമാണ് കൈതച്ചക്ക അല്ലെങ്കില്‍ പൈനാപ്പിള്‍. നല്ല മധുരവും ചെറിയ പുളിപ്പുമുള്ള പൈനാപ്പിള്‍ രുചിയിലും ആരോഗ്യത്തിലും കേമനാണ്. കണ്ണിന്റെ ആരോഗ്ത്തിനും അമിതവണ്ണം കുറയ്ക്കാനും ദഹനം നേരെയാക്കാനും രക്തസമ്മര്‍ദ്ദം കുറയ്കകാനും കൈതചക്ക സഹായിക്കും.
ഒരു കപ്പ് കൈതച്ചക്ക നീരില്‍ 1 മിഗ്രാം സോഡിയവും 195 മിഗ്രാം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും സോഡിയവും ബ്ലഡ് പ്രഷര്‍ ക്രമീകരണത്തില്‍ സഹായിക്കുന്നു. ഹൈപ്പര്ടെന്ഷന് ഉള്ളവരില്‍ ബ്ലഡ് പ്രഷർ കുറച്ച് സാധാരണ നിലയിലാക്കാന്‍ കൈതച്ചക്കയ്ക്കു കഴിയും. ഇത് ശരീശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക