ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.
ഹൃദയാഘാതമടക്കം നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്ട്രോള്‍ അപകടകാരിയാണ്. മരുന്നു കഴിക്കുന്നതിനൊപ്പം ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിർത്താം.
നാരുകളടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാൻ സാധിക്കും. ഓട്സ്, ബീന്‍സ്, പയറുകള്‍, പച്ചക്കറികള്‍, ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ എന്നിവയില്‍ എല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസേനയുള്ള വ്യായാമം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. നടത്തം, സൈക്ലിങ്, നീന്തല്‍, ജിം, എയ്റോബിക് തുടങ്ങിയ വ്യായാമങ്ങള്‍ ഏറെ ഗുണം ചെയ്യും.
ഹൃദ്രോഗികള്‍ ഡോക്റ്ററുടെ നിര്‍ദേശം അനുസരിച്ചു മാത്രമേ ജിമ്മിലെ വ്യായാമങ്ങൾ ചെയ്യാവു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം നിര്‍ബന്ധമായും ചെയ്തിരിക്കണം. അമിതമായി ശരീരത്തില്‍ കൊഴുപ്പ് ഉള്ളതും കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക