രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് എണ്ണ. സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇവ കൊഴുപ്പ് ശകലങ്ങള്‍ ഉണ്ടാകുന്നതിനെ തടയുകയും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ ഇല്ലാതാക്കുന്നത് ഊര്‍ജിതമാക്കുകയും ചെയ്യുന്നു. ഇവ രക്തധമനികളെ അയവുള്ളതാക്കും.
എല്‍ഡിഎല്‍- കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ അളവില്‍ കുറവ് വരുത്തുമെങ്കിലും എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവില്‍ മാറ്റം സംഭവിക്കില്ല, മറിച്ച് ചിലപ്പോള്‍ ഇതിന്റെ അളവ് ഉയർത്താൻ സാധ്യതയുണ്ട്.
ദിവസം രണ്ട് ടേബിള്‍ സ്പൂണ്‍ വീതം ഒലീവ് എണ്ണ കഴിക്കുന്നത് ഹൃദയാഘാതവും ഹൃദയ സ്തംഭനവും ചെറുക്കാനുള്ള ശേഷിയെ കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക