ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കാൻ ശ്രമികുമ്പോൾ ബിവൈഡി (ബില്‍റ്റ് യുവര്‍ ഡ്രീംസ്) എത്തുന്നു. ചൈനീസ് സാന്നിധ്യമാണ് ബിവൈഡി. നിലവില്‍ 2 മോഡലുകള്‍ വിപണിയിലെത്തിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു.
ബിവൈഡി ഇ6, ആറ്റോ 3 എന്നിവയ്ക്ക് ശേഷം അവരുടെ മൂന്നാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
നിലവിലുള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണോ, അതോ പുതിയ മോഡലാണോ എന്ന കാര്യത്തില്‍ കൃത്യമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമാണ് ഇതെന്ന് രൂപത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്. കൂപ്പെ വാഹനങ്ങളില്‍ കാണുന്ന വിധത്തില്‍ ചരിവുള്ള റൂഫാണ് വാഹനത്തിന്. ആറ്റോ 3 മോഡലുമായി വലുപ്പത്തില്‍ സാമ്യമുണ്ടെങ്കിലും ആ മോഡലിനെക്കാള്‍ 315 എംഎം നീളവും 35 എംഎം വീതിയും 5 എംഎം ഉയരവും ഈമോഡലിനു കൂടുതലുണ്ട്.
15.6 ഇഞ്ച് ടച്ച് സ്ക്രീനും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ടാകുമെന്ന് കരുതാം. ഓള്‍വീല്‍ അല്ലെങ്കില്‍ റിയര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ വാഹനത്തിനു ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 204 എച്ച്പി പരമാവധി കരുത്തും 310 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ടാകും. 82.5 കിലോവാട്ട് ബാറ്ററിയുള്ള വാഹനം പരമാവധി 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക