ഷിംല: ഹിമാചൽ പ്രദേശിൽ ഉണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 74 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക