രവി തേജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’വിന്റെ ടീസർ പുറത്തിറങ്ങി.വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാരായി എത്തുന്നത്. ആർ. മദി ഐ.എസ്.സിയാണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിൻറെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിൻഘാനിയയാണ് കോ-പ്രൊഡ്യൂസർ. പി.ആർ.ഒ. : വംശി-ശേഖർ
ചിത്രം ഒക്ടോബർ 20-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക