വിമാനത്തിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്തിൽ യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയുടെയും അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു.
വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് 16 ബുധനാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക