സംസ്ഥാനത്ത് ഭാഗ്യക്കുറി ഏജന്റ്മാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചു. ക്ഷേമനിധി ബോർഡിലുള്ള അംഗങ്ങൾക്ക് ഉത്സവബത്തയായി 6000 രൂപയും പെൻഷൻകാർക്ക് 2000 രൂപയും ലഭിക്കും.
ക്ഷേമനിധി ബോർഡിൽ നിലവിൽ 38,000 സജീവ അംഗങ്ങളും 6223 പെൻഷൻകാരുമാണ് ഉള്ളത്. ഇവർക്ക് ഉത്സവബത്ത നൽകുന്നതിന് 24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക