ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്ന് കാര്യങ്ങളാണ് ടോട്ടല്‍ കൊളസ്ട്രോളും എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കുക എന്നതും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടുക എന്നതും. ഈ മൂന്നു കാര്യങ്ങളിലും നമ്മെ സഹായിക്കുന്ന ഒന്നാണ് അവക്കാഡോ ചേര്‍ന്ന ഡയറ്റ്. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ് സ്റ്റെറോളുകളും ചേര്‍ന്ന അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ തോതും മെച്ചപ്പെടുത്തുന്നു. കോശങ്ങളെ നീര്ക്കെട്ടില് നിന്നും ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റായ വൈറ്റമിന്‍ ഇയും അവക്കാഡോയില്‍ ധാരാളമായി ഉണ്ട്. ഫോളേറ്റ് ഉള്‍പ്പെടെയുള്ള ബി വൈറ്റമിനുകള്‍ അടങ്ങിയ അവക്കാഡോ ഹോമോസിസ്റ്റൈന്‍ തോത് കുറച്ച് ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക