കോഴിക്കോട്: പാലാഴിയിലെ സ്വകാര്യ മാള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കല്‍ പറമ്പ് തറോപ്പടി ഹൗസില്‍ അബ്ദുള്‍ റൗഫ് എം.പി (29), നിറംനിലവയല്‍ കെ.ടി ഹൗസില്‍ മുഹമ്മദ്ദ് ദില്‍ഷാദ്.കെ.ടി (22) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് ടി.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും അരുണ്‍ വി ആര് നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മാളിന്റെ പരിസരത്തെ ഹോട്ടലില്‍ റൂം എടുത്താണ് സംഘം ലഹരി മരുന്ന് വില്പന നടത്തിയിരുന്നത്. ഒന്നര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ലഭിച്ച 26.000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക