വന്ദേ ഭാരത് എക്സ്പ്രസിൽ കന്നിയാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേ ഭാരത് എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വന്ദേ ഭാരതത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തെങ്കിലും ഇതുവരെയും മുഖ്യമന്ത്രി വന്ദേ ഭാരതിൽ യാത്ര ചെയ്തിട്ടില്ല.
കണ്ണൂർ കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് റെയിൽവേ സ്റ്റേഷനിലും പുറത്തും ഡ്രോൺ പറത്തി പരിശോധന നടത്തി. ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഈ കഴിഞ്ഞ ഏപ്രിലിൽ ആണ് സംസ്ഥാനത്ത് ഓടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക