തലയിലെ പേൻ ശല്യം പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. വീട്ടിൽ ഒരാളുടെ തലയിൽ പേരുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്കും വളരെ എളുപ്പത്തിൽ വ്യാപിക്കും. പേൻ ശല്യത്തിന് ശാശ്വതമായ പരിഹാരമാർഗ്ഗമാണ് ഇനി പറയുന്നത്. ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പേരിനെ നമുക്ക് തലയിൽ നിന്നും കളയാൻ സാധിക്കും.
ഇതിനായി ആദ്യം തന്നെ 10 അല്ലി വെളുത്തുള്ളി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. പിന്നീട് ഇതിലേക്ക് 3 സ്പൂൺ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിക്കണം. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കാം. അരമണിക്കൂർ വെച്ചതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ പേനുകൾ എല്ലാം അപ്രത്യക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക