ദുല്‍ഖര്‍ സല്‍മാന്റെ ‘കിങ് ഓഫ് കൊത്ത’യിലെ രണ്ടാമത്തെ ഗാനം റിലീസായി. ദുൽഖർ സൽമാന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും ‘ഈ ഉലകിൻ..’ എന്ന പ്രണയഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീജിഷ് സുബ്രഹ്മണ്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ.
നാലു ഭാഷകളിലാണ് സെക്കന്റ് സിംഗിള്‍ റിലീസ് ചെയ്തിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്.
ആഗസ്റ്റ് 24ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പ്രീ ബുക്കിങ്ങിൽ റെക്കോർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. നവാഗതനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥ പറയുന്ന ചിത്രം ഒരു സമ്പൂർണ്ണ ആക്ഷൻ അഡ്വെഞ്ചറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക