തിരുവനന്തപുരം: സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നവസംരംഭകര്‍ക്കും ബിസിനസ് താൽപര്യമുള്ളവര്ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ സംരംഭങ്ങളാക്കി മാറ്റാനും വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ‘ഡ്രീംവെസ്റ്റര്‍’ മത്സര വിജയികളുടെ ഔദ്യോഗിക പ്രഖ്യാപനവും സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് കാമ്പസിനോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലം ഉണ്ടെങ്കിൽ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങാനാകും. കുട്ടികൾക്ക് പഠനസമയം കഴിഞ്ഞാൽ ഇവിടെ ജോലി ചെയ്യാനാകും. അതുവഴി വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച പരുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ വലിയ മാറ്റം ഉണ്ടാക്കിയത് പോലെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും വൻവിജയം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക