തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടിച്ചതിന് തിരുവനന്തപുരത്ത് രണ്ട് പേര് പിടിയില്‍. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടണ്‍ഹില്‍ സ്കൂളിലും പട്ടം സ്കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്.
വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ കോപ്പിയടിച്ചത്. ചോദ്യപ്പേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.
മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക