കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയിൽ ആകെ 1,76,412 വോട്ടർമാരാണുളളത്. 2023 ജൂലൈ ഒന്നിന് 18 വയസ് തികഞ്ഞവരെ ഉൾപ്പെടുത്തിയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
മണ്ഡലത്തില്‍ ആകെ 957 പുതിയ വോട്ടർമാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. മണ്ഡലത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണുളളത്. 90,277 സ്ത്രീ വോട്ടർമാരും 86,131 പുരുഷ വോട്ടർമാരും മണ്ഡലത്തിലുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നാല് വോട്ടർമാരുമുണ്ട്.
50നും 59നും ഇടയിലാണ് മണ്ഡലത്തിലെ വോട്ടർമാരിൽ കൂടുതൽ പേരുടെയും പ്രായം. 20.08 ശതമാനം വോട്ടർമാരാണ് ഈ പ്രായപരിധിയിൽ വരുന്നത്. 90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 ശതമാനവും 20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 ശതമാനവും 30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 ശതമാനവുമാണ് മണ്ഡലത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക