ജീവകങ്ങളാലും ധാതുക്കളാലും സമ്പുഷ്ടമാണ് കിവി പഴങ്ങള്‍. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിനും വളരെ നല്ലതാണ്.
ധാരാളം ഇരുമ്പ് ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രായമായവരുടേയും കുട്ടികളുടേയും ശരീരത്തിന് ആവശ്യമായതില്‍ നാല് ശതമാനം ഇരുമ്പ് ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഫോളിക്ക് ആസിഡിന്റെ വലിയൊരു സ്രോതസുകൂടിയാണ് കിവി പഴങ്ങള്‍.
ഫോളിക് ആസിഡ് ധാരാളം കിവിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഭിണികള്‍ ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഫോളിക് ആസിഡാണ് ശരീരത്തില്‍ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാന് സഹായിക്കുന്നത്. അതുപോലെതന്നെ ഊര്ജോല്പാദനത്തിനും ഫോളിക് ആസിഡ് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക