തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണില്‍ വൈറസ് ബാധ പടരുന്നു. ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി ഇതിന് വളരെ അധികം സാമ്യമുണ്ട്. സാധാരണ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ തന്നെ അസുഖം ഭേദമാകും. അല്ലാത്തവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുനീര് വഴിയാണ് രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. ചിലര്‍ക്ക് ഒരു കണ്ണില്‍ മാത്രമായിരിക്കും അസുഖം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക