പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹൃദ്രോഗിയായ മധ്യവയസ്കനെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം. കുടുംബ പ്രശ്നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് മര്‍ദിച്ചുവെന്നാണ് പരാതി. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബംആരോപിക്കുന്നത് .
അയൂബ് ഖാനും മരുമകനും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ ചെറിയ കയ്യാങ്കളിയുണ്ടായി. ഇതിന് പരിഹാരം കാണാൻ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അയൂബിനെ അകത്തേക്ക് വിളിപ്പിച്ചപ്പോള്‍ കസേരയില്‍ ഇരുന്നതിന്റെ പേരില്‍ പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് ഭാര്യയുടെ പരാതി.
ഹൃദ്രോഗിയായ അയൂബിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അയൂബിനെ മര്‍ദിച്ചുവെന്ന ആരോപണം വ്യാജമാണെന്ന് പൊലീസ് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക