കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രിതല ചർച്ചയ്ക്കു ശേഷം ധനമന്ത്രി ഉറപ്പു നൽകിയ ദിവസം ഇന്ന് .
ശമ്പളം കിട്ടാതെ വന്നതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതം ദുരിതത്തിലായി . ധനവകുപ്പ് 40 കോടി കൂടി കൈമാറിയാൽ മാത്രമേ ശമ്പളം ഇന്നു നൽകാനാകൂ. ഇന്നലെ വൈകിയും ധനവകുപ്പ് പണം കൈമാറിയില്ല.
പണം അനുവദിച്ചുവെന്ന ഫയൽ ഗതാഗതവകുപ്പിലെത്തിയാൽ വീണ്ടും ധനവകുപ്പിലേക്കു വിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 2 ദിവസമാണ് വേണ്ടത്. ധനമന്ത്രി ഉറപ്പു പറഞ്ഞതിനാൽ ഇന്നു ശമ്പളം കിട്ടുമെന്നു കരുതി കാത്തിരിക്കുകയാണ് ജീവനക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക