വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടും. ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളിൽ 4 ദിവസത്തെ സന്ദർശനമാണ് .
ദക്ഷിണാഫ്രിക്കയിൽ ഇന്നു മുതൽ 24 വരെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മോദി 25ന് ഗ്രീസിലെത്തും. 1983 നു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത് ഇതാദ്യമാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്നു ബ്രിക്സ് ലീഡേഴ്സ് റിട്രീറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും.
നാളെ ഉച്ചകോടിയിലും പങ്കെടുക്കും. പ്ലീനറി സെഷനിലും (ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ഭീകര വിരുദ്ധ നടപടികൾ എന്നിവ മുഖ്യവിഷയം) പിന്നീട് ഓപ്പൺ പ്ലീനറി സെഷനിലും അദ്ദേഹം പ്രസംഗിക്കും. ആഗോള സാമ്പത്തിക വികസനം, സുസ്ഥിര വികസനം, വനിതാ ശാക്തീകരണം തുടങ്ങിയവ ചർച്ചയിൽ വരുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക