ജീവിതരീതിയിലെ ദുശീലങ്ങൾ മൂലമാണ് മിക്കവരിലും വണ്ണം കൂടുന്ന അവസ്ഥയുണ്ടാകുന്നത്. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ വലിയൊരു പരിധി വണ്ണം കൂടുന്നത് പരിഹരിക്കാനും സാധിക്കും.
ചിലരില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മരുന്നുകള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലം വണ്ണം കൂടാം. ഇത്തരക്കാര്‍ അവര്‍ക്ക് യോജിക്കും വിധത്തിലുള്ള ചികിത്സ തേടുകയാണ് ഉത്തമമായ മാർഗം.
മറ്റുള്ളവരാകട്ടെ ഡയറ്റും വ്യായാമവും അടക്കമുളള ജീവിതരീതിയില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടത്. എന്നാല്‍ ഇതെല്ലാം പാലിച്ച് വേണം മുന്നോട്ട് പോകാൻ. അവ അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഒന്ന്…
ഡയറ്റും വര്‍ക്കൗട്ടും തുടങ്ങുന്നതോടെ തന്നെ വണ്ണം പാടെ കുറയുമെന്ന് കരുതരുത്. ചിലരില്‍ ചില ഡയറ്റ് ഫലം നല്‍കില്ല. ഓരോരുത്തരുടെ ശരീര പ്രകൃതം അനുസരിച്ച് പല തോതിലാണ് ഫലം ഉണ്ടാവുക.
രണ്ട്…
ഡയറ്റോ വര്‍ക്കൗട്ടോ തുടങ്ങിയ ശേഷം ഓരോ വ്യക്തിയുടെ ആരോഗ്യത്തിനും പ്രായത്തിനുമെല്ലാം അനുസരിച്ച് അതുമായി ചേര്‍ന്നുപോകാന്‍ സമയം വേണം. ഈ സമയത്ത് വിചാരിച്ച ഫലം കണ്ടില്ലെന്ന് വച്ച് ശ്രമം ഉപേക്ഷിക്കരുത്. ഈ സമയം കൊണ്ട് മാത്രം ഫലത്തെ വിലയിരുത്തുന്നതും നല്ലതല്ല.
മൂന്ന്…
വര്‍ക്കൗട്ട് ഒരു ‘ശിക്ഷ’ പോലെ ഒരിക്കലും ചെയ്യരുത്. വര്‍ക്കൗട്ട് പൂര്‍ണ്ണമായും ആസ്വദിച്ചും അറിഞ്ഞും വേണം ചെയ്യാൻ. അതുപോലെ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പരിശീലകരുടെ നിര്‍ദ്ദേശമില്ലാതെയോ വിദഗ്ധരുടെ മേല്‍നോട്ടമില്ലാതെയോ ചെയ്യുന്നത് അപകടമാണ്.
നാല്…
ഡയറ്റ് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തോട് ഒരുതരം ശത്രുത വെക്കരുത്. ഈ സമീപനം സ്വയവും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാം. നല്ല ഭക്ഷണം മാത്രം തെരഞ്ഞെടുത്ത് കഴിക്കുന്നു എന്നതാണ് ഡയറ്റ് കൊണ്ടുദ്ദേശിക്കുന്നത്.
അഞ്ച്…
ഡയറ്റും വര്‍ക്കൗട്ടും തുടങ്ങി പിറ്റേന്ന് മുതല്‍ മാറ്റം കാണുന്നുണ്ടോയെന്ന് പരിശോധന ആരംഭിക്കും. വയര്‍ കുറഞ്ഞില്ലല്ലോ, ഇടുപ്പില്‍ കൊഴുപ്പ് കുറഞ്ഞില്ലല്ലോ എന്നിങ്ങനെ ഓരോ ആശങ്കകൾ വരാം. എന്നാല്‍ ഈ പ്രവണത ശരിയല്ല. എല്ലാത്തിനും അതിന്റെതായ സമയം കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക