നമുക്കെല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമുള്ള സുലഭമായി ലഭിക്കുന്ന ഒന്നാണ് പഴം. പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും നല്ലതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് പഴം. ദിവസം ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്.
പഴത്തില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലായും കാണപ്പെടുന്നു. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഏറെ മികച്ചതാണ് പഴം. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ പഴം സഹായിക്കും.
പഴത്തിലെ അന്റാസിഡ് നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നൽകുന്നു. ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട് ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു പഴം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക