വളരെ കുറച്ച് സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മാളവിക മേനോൻ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങൾ വഴി പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നാടൻ വേഷത്തിൽ അതിസുന്ദരിയായി ഒരുങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നാടൻ വേഷത്തിൽ അണിഞ്ഞൊരുങ്ങാൻ താരം ഇത്തവണ തെരഞ്ഞെടുത്തത് ദാവണി സെറ്റാണ്.
ചുവപ്പ് നിറത്തിലുള്ള ബ്രോക്കേഡ് പ്രിന്റ് ബ്ലൗസിനും ദുപ്പട്ടയ്ക്കും ഒപ്പം കസവ് കരയോടു കൂടിയ ഓഫ് വൈറ്റ് പാവാടയാണ് താരം തെരഞ്ഞെടുത്തത്. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് താരം ദാവണിയോടൊപ്പം പെയർ ചെയ്തത്. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ‘എന്തൊരഴക് ‘ ‘ ദേവതയെ പോലെ’ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക