കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ അടുത്തമാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറുമാസത്തെ കാലാവധിയുള്ള കോഴ്സിന് 30 പേർക്കാണ് പ്രവേശനം ലഭിക്കുക. സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകുന്നതോടൊപ്പം കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന്റെ ഫീസ് 34,500 രൂപയാണ്.
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകും. അപേക്ഷകർക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിലുള്ളവർക്ക് 300 രൂപയും പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്.
സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഇ -ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. 2023 സെപ്റ്റംബർ 1 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0484 2422275, 9447607073 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക