മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഈ മാസം 30ന് അടുത്ത ചോദ്യം ചെയ്യൽ ഉണ്ടാകും. അടുത്ത ചോദ്യം ചെയ്യലിന് എന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം നൽകി. തനിക്ക് ഒന്നിലും പേടിയില്ല. ഇ ഡി വേട്ടയാടുന്നു എന്ന പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇഡി ഓഫീസിൽ വിളിപ്പിച്ചിരിക്കുന്നത്. മോൻസണുമായുള്ള ബന്ധം, ഇടപാടുകളുണ്ടായിരുന്നോ, മോൻസന്റെ വീട്ടിൽവച്ച് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികൾ എന്നി വസ്തുതകളിലാണ് കെ സുധാകരനിൽനിന്നും ഇ.ഡി വ്യക്തത തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക