സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. മഴ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയർന്ന തോതിലാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ജില്ലകളിൽ താപനില 36 ഡിഗ്രി വരെ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ താപനില 36 ഡിഗ്രി എത്തും എന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെയും എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില 34 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തെ മഴ വിട്ടുനിൽക്കുന്ന സാഹചര്യമായതിനാൽ തുടർന്നുള്ള ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക