ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായെത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. തെലുങ്ക് താരം ശർവാനന്ദ് പേരും പ്രചരിക്കുന്നുണ്ട്.
ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക