മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഈ വെള്ളിയാഴ്ച ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ച ആർ ഡി എക്സ് എത്തുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകയ്ക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക