സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ്. വിറ്റാമിന്‍ സി ഓറഞ്ചില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്.
ഓറഞ്ച് പോലെത്തന്നെ ഓറഞ്ചിന്റെ തൊലിയും വളരെ നല്ലതാണ്. ചർമ്മം തിളങ്ങാൻ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ഫേസ്പാക്കുകൾ പരീക്ഷിക്കാം. ഇതിനായി ഓറഞ്ചിന്റെ തൊലി ഉണക്കി, പൊടിച്ചെടുക്കുക.
മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലിയിൽ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് വെച്ചതിന് ശേഷം ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക