തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിൽ എത്തിച്ച കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനും സുരക്ഷിതനും ആണെന്നു തമിഴ്നാട് വനം വകുപ്പ്. തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാർ വനമേഖലയിൽ നീങ്ങുന്ന അരിക്കൊമ്പന്റെ പുതിയ ചിത്രം തമിഴ്നാട് വനം വകുപ്പു പുറത്തു വിട്ടു.
ഓഗസ്റ്റ് 19, 20 തീയതികളില്‍ കളക്കാട് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടറും തമിഴ്നാട് വനം വകുപ്പ് ജീവനക്കാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പന് ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നതെന്നും സമീപത്ത് മറ്റ് ആനക്കുട്ടങ്ങള്‍ ഉണ്ടെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അണക്കെട്ടിന്റെ പരിസരത്തുള്ള ആനയുടെ ചലനങ്ങൾ റേഡിയോ കോളർ സിഗ്നൽ മുഖേന നിരീക്ഷിക്കുന്നുണ്ടെന്നും വിവരം കേരള വനം വകുപ്പിനു കൈമാറുന്നുണ്ടെന്നും തമിഴ്നാട് അറിയിച്ചു.
ഈ മേഖലയിൽ ആനക്കൂട്ടങ്ങളും ഉണ്ട്. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക