ഓണാഘോഷങ്ങളോടനുബന്ധിച്ച് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തടയാൻ സ്പെഷ്യൽ ഡ്രൈവുമായി മലപ്പുറം ജില്ലയിലെ എക്സൈസ് വകുപ്പ്. നിരോധിത ലഹരികൾക്ക് തടയിടാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിനും തുടക്കമായി.
വ്യാജ മദ്യം, മയക്കുമരുന്ന്, മറ്റ്ലഹരിപദാർത്ഥങ്ങൾ തുടങ്ങിയവയുടെ ഉൽപാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനായാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് തുടക്കമായത്. പൊതുസ്ഥലങ്ങളിലും സ്കൂൾ പരിസരങ്ങളിലും പരിശോധനയും പെട്രോളിങ്ങും റവന്യൂ എക്സൈസ് പോലീസ് ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണത്തോടെ ശക്തമാക്കും. ജില്ലയിലൂടെയുള്ള പാസഞ്ചർ ട്രെയിനുകളിലും പരിശോധന നടത്തും.
വ്യാജ മദ്യ മയക്കുമരുന്നുകളെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.കണ്ട്രോള് റൂം (എക്സൈസ് ഡിവിഷന് ഓഫീസ് മലപ്പുറം): 0483 2734886, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- പെരിന്തല്‍മണ്ണ: 04933 227653, 9400069645, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- നിലമ്പൂര്‍: 04931 226323, 9400069646, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- മഞ്ചേരി: 04832 766184, 9400069643, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍-തിരൂരങ്ങാടി: 0494 2410222, 9400069642, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- തിരൂര്‍: 0494 2424180, 9400069640, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- പൊന്നാനി: 0494 2664590, 9400069639, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍,- ഇ.ഇ.&എ.എന്‍.എസ്.എസ്, മലപ്പുറം: 04832 735431, 9400069648, അസി.എക്സൈസ് കമ്മീഷണര്‍- മലപ്പുറം: 04832 735431, 9496002870.
പ്രതികരിക്കാൻ ഇവിടെ എഴുതുക