മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക് എത്തുന്ന ആക്ഷൻ എന്റർടൈനർ മിസ്റ്റർ എക്സിന് തുടക്കമായി. പ്രിൻസ് പിക്ചേഴ്സ് നിർമിച്ച് മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന മൂന്നാമത് തമിഴ് ചിത്രമാണ്.
ആര്യയും ഗൗതം കാർത്തിക്കും ആണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്.ശരത് കുമാർ, അനഘ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞദിവസം ആരംഭിച്ചു. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ എന്ന ചിത്രം സംവിധാനം ചെയ്തതിനുശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിസ്റ്റർ എക്സ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക