സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് മണിപ്പൂരിൽ ഐ എ എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചതായി റിപ്പോർട്ട്. ജിരി ബാം ജില്ലയിലെ ഡിസി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതിനാണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മെയ് തെയ് സമുദായക്കാരാനായ ഉദ്യോഗസ്ഥന് കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് നൽകിയത്. ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേ സമയം, മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക