ചെസ്സ് ലോകകപ്പിൽ ഇന്ന് കാൾസനും പ്രഗ്നാനന്ദയ്ക്കും രണ്ടാം മത്സരം. ഇന്നലെ സമനിലയിലാണ് മത്സരം അവസാനിച്ചത്. ഇന്ന് നടക്കുന്ന മത്സരം കൂടി സമനിലയിൽ അവസാനിച്ചാൽ മറ്റന്നാൾ ലോക ജേതാവിനെ ടൈബ്രേക്കറിലൂടെ തീരുമാനിക്കും. കഴിഞ്ഞ ദിവസം വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കൾ കൊണ്ടാണ് കളിക്കുക.
കഴിഞ്ഞ മത്സരത്തിന്റെ തുടക്കത്തിൽ മുൻതൂക്കം നേടിയ പ്രഗ്നാനന്ദ ലോക ചെസ്സ് ചാമ്പ്യനെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ കളിയുടെ അവസാനത്തിൽ വരുത്തിയ പിഴവുകൾ തിരിച്ചടിയായി. അവസരം മുതലാക്കിയ കാൾസൻ മത്സരത്തെ സമനിലയിൽ എത്തിച്ചു. ആദ്യ മത്സരത്തിൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നും രണ്ടാം മത്സരത്തിൽ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നും പ്രഗ്നാനന്ദ മത്സരത്തിനുശേഷം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക