ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ 3 വിജയകരം. ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ മാറി. ഇത് ഐതിഹാസിക വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് 6.04 ഓടെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്.
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവുമായി ഇന്ത്യ. യുഎസ്, ചൈന, യൂണിയൻ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക