ജൊഹന്നാസ്ബര്‍ഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനാ പിന്മാറ്റത്തിന് ധാരണയായി. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ചര്‍ച്ചയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചു. ഇതിനുപുറമേ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. ഇന്ത്യ-ചൈന അതിർത്തിയിൽ സേനാ പിന്മാറ്റത്തിന് ധാരണയായതായാണ് സൂചന. ഇരുനേതാക്കളും പരസ്പരം ഹസ്തദാനം ചെയ്യുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി എഎന്‍ഐ പുറത്ത് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക