ദന്തസംരക്ഷണം വളരെ പ്രധാനമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയായി സൂക്ഷിക്കാത്ത ത് കൊണ്ടാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷക ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ആപ്പിള്‍ ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ ഫലമാണ് ആപ്പിള്‍. പല്ലുകളില്‍ ‘ക്യാവിറ്റി’ ഉണ്ടാകുന്നത് ആപ്പിൾ തടയുന്നു. ആപ്പിളില്‍ ധാരാളമായി ഫൈബറിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിനും വളരെഏറെ നല്ലതാണ്.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ‘ഫോളിക് ആസിഡ്’ എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്പ്പെടുതുന്നത് നല്ലതാണ്.
പാലും പാലുത്പന്നങ്ങളും ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്, ചീസ്, എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. പാല് ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കുന്നു. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക