അള്‍സര്‍ വരുന്നതിന് മുന്നെ തന്നെ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ഈ രോഗം വരാതെ തന്നെ നോക്കാം
പ്രധാനമായും അള്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്
1.ഹെലികോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയ
2.നോണ്‍ സ്റ്റീറോയിഡല്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഡ്രഗ്സ്
3.പുകവലി
4.മദ്യപാനം
5.മാനസിക സമ്മര്‍ദ്ദം
6.ഭക്ഷണക്രമത്തിലുള്ള വ്യത്യാസം
7.മസാല അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് കൊണ്ട്
അള്‍സറിന്റെ ലക്ഷണങ്ങള്‍
വയറ്റില്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം
മനം പുരട്ടല്‍, നെഞ്ചെരിച്ചല്‍, പുളിച്ച് തികട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയവയും അള്‍സറിന്റെ ലക്ഷണങ്ങളാണ്.
ഭക്ഷണ നിയന്ത്രണമാണ് അള്‍സറില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന വഴി.കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൂടുതല്‍ മസാല അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് അള്‍സറിനെ പ്രതിരോധിക്കാനുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക