ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവിശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.
‘‘ആശംസകൾ പ്രിയ അല്ലു അര്ജുന്. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം’’, എന്നാണ് സൂര്യയുടെ പോസ്റ്റ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക