പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുകതന്നെ ചെയ്യും. എന്നാൽ പ്രവർത്തനരഹിതമായ പാൻ ആണെങ്കിൽപ്പോലും മാസ ശമ്പളം ലഭിക്കാനുണ്ടെങ്കിൽ, അതത് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് തുടരുമെന്നാണ് സാമ്പത്തികവിദഗധർ നൽകുന്ന മറുപടി.
എന്നാൽ ചില സന്ദർഭങ്ങളിൽ ബാങ്കിൽ നിന്ന് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് കാലതാമസം ഉണ്ടാകാനിടയുണ്ടെന്നും സാമ്പത്തികവിദഗ്ധർ വിശദീകരിക്കുന്നു. മാത്രമല്ല പ്രവർത്തനരഹിതമായ പാൻകാർഡ് ഉള്ളവർക്ക് ഇന്റർനാഷണൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനോ , വിദേശത്തേയ്ക്ക് പണം അയയ്ക്കുവാനോ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക