തിരുവനന്തപുരം: അപകീർത്തി കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. രാവിലെ 11 മണിയോടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക.
മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തിപെടുത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരാണ് സുധാകരൻ നൽകിയ സ്വകാര്യ അന്യായത്തിലെ എതിർ കക്ഷികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക