താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ചു. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേനേഷ് കേസിലെ ഒന്നാം പ്രതി , പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്ബിന് അഗസ്റ്റിന് രണ്ടാം പ്രതി, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു മൂന്നാം പ്രതി, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ നാലാം പ്രതി എന്നിവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയത്. കൂടുതല്‍ പേര് പ്രതികളായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക