ന്യൂഡൽഹി: എസ്പിജി ജവാന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിയിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തിയ മോദി തന്റെ ഒപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് വൈദ്യസഹായം നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി വീണ്ടും ചടങ്ങില്‍ അഭിനന്ദിച്ചു. ലോകം മുഴുവന്‍ അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്ന് മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില്‍ ചന്ദ്രയാന്‍ വിജയത്തില്‍ നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക