കോഴിക്കോട് തൊട്ടിൽപ്പാലത്ത് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുറിയിൽ വ്യവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടുതോട് സ്വദേശിയായ ജുനൈദ് ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ നാദാപുരം ഡിവൈഎസ്പി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്ത് വരികയാണ്. വടകരയ്ക്ക് അടുത്തുവച്ച് പിടിയിലായ പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച വൈകിട്ടോടെ ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കുണ്ടു തോട്ടിലുള്ള വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെൺകുട്ടിയെ കെട്ടിയിട്ട് നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ പൂട്ടിയിട്ട കുണ്ടു തോട്ടിലെ വീട്ടിൽനിന്ന് എംഡി എം എ അടക്കമുള്ള സാധനങ്ങളും കണ്ടെത്തിയതിനാൽ ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക